വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ല; മന്ത്രി വി.എൻ വാസവൻ

എൻ.എസ്.എസ് ന്റെ നവോത്ഥാന സംഭാവനകൾ എക്കാലത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ല; മന്ത്രി വി.എൻ വാസവൻ
Updated on

കോട്ടയം: വൈക്കം സത്യഗ്രഹ ആഘോഷങ്ങളിൽ നിന്നും എൻ.എസ്.എസ് പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ. എൻ.എസ്.എസ് പങ്കെടുക്കണമെന്നായിരുന്നു സർക്കാരിന്റെ ആഗ്രഹം.

പക്ഷേ അവർ മറ്റൊരു നിലപാട് സ്വീകരിച്ചു. അത് സർക്കാരിനോടുള്ള വിയോജിപ്പായി കാണുന്നില്ല. എൻ.എസ്.എസ് ന്റെ നവോത്ഥാന സംഭാവനകൾ എക്കാലത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് തുടരുമെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.

നിയമസഭയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളെ മെറിറ്റ് അടിസ്ഥാനത്തിൽ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല പ്രശ്നം. പ്രതിപക്ഷ നേതാവുമായി പാർലമെന്ററികാര്യ മന്ത്രി സംസാരിച്ചിട്ടുണ്ട്. വേഗത്തിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വി.എൻ വാസവൻ കോട്ടയത്ത്‌ പ്രതികരിച്ചു. കോട്ടയം പ്രസ്ക്ലബ് മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ചെസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Trending

No stories found.

Latest News

No stories found.