ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിച്ചു; രാഹുൽ മാങ്കൂട്ടത്തിനെതിരേ വീണ്ടും ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റും

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വിവാദത്തിൽ
രാഹുൽ മാങ്കൂട്ടത്തിനെതിരേ വീണ്ടും ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റും

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പാലക്കാട് : ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും വിവാദത്തിൽ. പെൺകുട്ടിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റ് ഉൾപ്പെടെ പുറത്തുവന്നു. ഇതിന് മുൻപും ശബ്ദരേഖ പുറത്തു വരുകയും രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടി മാറ്റി നിർത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ ബാക്കി ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ സജീവമായി മണ്ഡലത്തിൽ ഇറങ്ങിയോടെയാണ് രാഹുലിന്‍റെ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

രാഹുലിൽ നിന്ന് ഗർഭം ധരിച്ചു, ഇതിന് ശേഷം ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് രാഹുലാണെന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടിട്ടുള്ളത്. കുട്ടി വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് നിർബന്ധം പിടിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. പെൺകുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പെരുമാറുന്ന സംഭാഷണവും ഇതിലുണ്ട്. ഇതോടെപ്പം പുറത്ത് വന്ന വാട്സ് ആപ്പ് ചാറ്റിൽ കുട്ടി വേണമെന്ന് പറയുന്ന ഭാഗവുമുണ്ട്.

എന്നാൽ ഇവയുടെ ആധികാരികത വ്യക്തമല്ല. നേരത്തേ പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റും , ശബ്ദരേഖയും അടിസ്ഥാനമാക്കി പൊലീസ് കേസെടുത്തിരുന്നു. 5 പേർ ഇ-മെയിൽ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതി വഴിയാണ് പൊലീസ് കേസെടുത്തത്. എന്നാൽ‌ ഗർഛിദ്രം നടത്തിയ യുവതി ഇതുവരെ മൊഴി നൽകുകയോ, പരാതി നൽകുകയോ ചെയ്തിട്ടില്ല. പെൺകുട്ടി നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഇതിനിടെയാണ് വീണ്ടും ശബ്ദരേഖയും ചാറ്റും പുറത്തുവന്നിട്ടുള്ളത്.

പൊലീസ് അന്വേഷണത്തിൽ യുവതിയെ കണ്ടുപിടിച്ചിരുന്നു. എന്നാൽ ഇവർ പരാതി നൽകാൻ കൂട്ടാക്കിയില്ല. കേസുമായി യുവതി മുന്നോട്ട് പോയിരുന്നുവെങ്കിൽ പൊലീസ് രാഹുൽ മാങ്കൂട്ടത്തിനെതിരേ കേസെടുത്ത് വകുപ്പുകൾ ചുമത്തിയേനെ. പുറത്തുവരുന്ന ശബ്ദരേഖ അനുസരിച്ച് യുവതിയോട് ഗുരുതരമായ ക്രൂരത കാട്ടിയെന്ന് വ്യക്തമാണ്. യുവതി മൊഴി നൽകാൻ തയ്യാറായാൽ, പ്രതിസ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിലാണെങ്കിൽ കടുത്ത നടപടിയാവും രാഹുലിനെ കാത്തിരിക്കുന്നത്. കൂടാതെ രാഷ്ട്രീയ ഭാവിയും ഇതോടെ തീരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com