ഇഷ്ടമുള്ള കക്ഷിക്ക് വോട്ടു ചെയ്യട്ടെ; സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

മനുഷ്യർക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മൃഗങ്ങൾക്ക് കൊടുക്കുന്നത് ബോധമില്ലായ്മയാണ്
ഇഷ്ടമുള്ള കക്ഷിക്ക് വോട്ടു ചെയ്യട്ടെ; സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കോട്ടയം: ആർക്ക് വോട്ടുചെയ്യണമെന്ന് പറയുന്നില്ല. അത് പ്രതേൃകിച്ച് പറയേണ്ട കാര്യമില്ല. ഇഷ്ടമുള്ള കക്ഷിക്ക് വോട്ടു ചെയ്യട്ടെയെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എല്ലാവരും വോട്ട് ചെയ്യണം. അവരവരുടെ ജനാധിപത്യ പൗരബോധമനുസരിച്ച് വോട്ടുചെയ്യട്ടെയെന്നും മേജർ ആർച്ച് ബിഷപ്പ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂല്യബോധമുള്ളവരും ന്യൂനപക്ഷ- ഭരണഘടനാ സംരക്ഷകരുമാണ് തെരഞ്ഞെടുക്കപ്പടേണ്ടത്. മനുഷ്യർക്ക് കൊടുക്കുന്നതിനേക്കാൾ സംരക്ഷണം മൃഗങ്ങൾക്ക് കൊടുക്കുന്നത് ബോധമില്ലായ്മയാണ്. ഇക്കാര്യത്തിൽ കാലോചിതമായ നിയമഭേദഗതി വേണമെന്നും മേജർ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com