വോട്ടിങ് ശതമാനം തത്സമയം അറിയാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
Voter Turnout app to know for live voting percentage
Voter Turnout app to know for live voting percentagefile

തിരുവനന്തപുരം: വോട്ടിങ് ശതമാനം തത്സമയം അറിയിക്കാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചാലുടൻ വോട്ടിംഗ് നില ആപ്പിലൂടെ അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ പറഞ്ഞു. വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോള്‍ അറിയാനാകും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എന്‍കോര്‍ സെര്‍വറില്‍ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തെരഞ്ഞെടുപ്പ് കാലയളവില്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com