
ജോസഫ് ടാജറ്റ്
തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ 193 വോട്ടുകളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. 8 ബൂത്തുകളിലായി 193 വോട്ടുകളിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതെന്നും ബിജെപിയാണ് ചേർത്തതെന്നും ജോസഫ് ആരോപിച്ചു.
143 പേരുടെ വോട്ടർ ഐഡി വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ സൈറ്റിൽ പരിശോധിച്ചെങ്കിലും ലഭിച്ചില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു. 52 പേർ തൃശൂർ മണ്ഡലത്തിൽ നിന്നും പുറത്തുള്ളവരാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായുള്ള ആഹ്വാനമാണ് ബിജെപി നേതാക്കൾ നടത്തുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.