അന്ത്യചുംബനം നൽകാൻ അമ്മയെത്തും...

മിഥുന്‍റെ സ്‌കൂളില്‍ പൊതുദര്‍ശനം, സംസ്‌കാരം ശനിയാഴ്ച വൈകിട്ട്
Student dies of shock; special team to investigate

മിഥുൻ

Updated on

കൊല്ലം: പ്രിയ മകന് അന്ത്യചുംബനം നൽകി യാത്രയാക്കാൻ പിടയ്ക്കുന്ന ഹൃദയവുമായി അമ്മ സുജ ശനിയാഴ്ച നാട്ടിലെത്തും. കുവൈറ്റിൽ സുജ ജോലി ചെയ്യുന്ന കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ പോയതായിരുന്നു. അവിടെ നിന്ന് വെള്ളിയാഴ്ച വൈകിട്ട് കുവൈറ്റിൽ തിരിച്ചെത്തി.

ശനിയാഴ്ച രാവിലെ 8.55ന് കൊച്ചി വിമാനത്താവളത്തിലെത്തും. ഉച്ചയ്ക്ക് 12ഓടെ വീട്ടിലെത്തിച്ചേരും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം രാവിലെ 10 മണിയോടെ മിഥുൻ പഠിച്ചിരുന്ന തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com