ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

ബ്രഹ്മപുരത്ത് സിബിജി പ്ലാന്‍റ് ഉദ്ഘാടനവേളയിലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ക്രെഡിറ്റ് തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷിയായത്
MB Rajesh Suresh Gopi fight Brahmapuram

സംസ്ഥാന മന്ത്രി എം.ബി. രാജേഷും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും തമ്മിൽ പരസ്യമായി വാക് പോര്.

MV Graphics

Updated on

കൊച്ചി: ബ്രഹ്മപുരത്തെ സിബിജി പ്ലാന്‍റിനെച്ചൊല്ലി കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റം. ബ്രഹ്മപുരത്ത് സിബിജി പ്ലാന്‍റ് ഉദ്ഘാടനവേളയിലാണ് മന്ത്രിമാരുടെ ക്രെഡിറ്റ് തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷിയായത്.

പദ്ധതി യഥാര്‍ഥ്യമായത് അമിത് ഷായുടെ ഇടപെടലിലാണെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലോടെയാണ് കേരളത്തില്‍ ആദ്യമായി ഇത്തരമൊരു പദ്ധതി യാഥാർഥ്യമായതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

''അമിത് ഷാ തൃശൂരില്‍ വന്നപ്പോളാണ് ഇടപെടലുണ്ടായത്. അത് മറക്കരുത്. അമിത് ഷായ്ക്ക് നന്ദി''- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 134 പ്ലാന്‍റ്‌റുകള്‍ ഇന്ത്യയില്‍ ആകെ കമ്മിഷന്‍ ചെയ്തു കഴിഞ്ഞു. ഈ കേന്ദ്ര ഇടപെടലൊന്നും മന്ത്രി എം.ബി. രാജേഷിന് അറിയില്ലെന്നും അമിത് ഷായ്ക്ക് കൂടി നന്ദി പറയേണ്ടത് മലയാളി എന്ന നിലയില്‍ എന്‍റെ കര്‍ത്തവ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ ദുഷ്ടലാക്ക് കൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

അതേസമയം, ബ്രഹ്മപുരം പദ്ധതി സംബന്ധിച്ച യാഥാർഥ്യം ജനങ്ങള്‍ക്ക് അറിയാമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. ഇതൊക്കെ ആര് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് കൈയടി ചോദിച്ച് വാങ്ങിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് കിട്ടുന്നത് പ്രവര്‍ത്തിമൂലമുള്ള കൈയടിയാണെന്നും മാലിന്യ സംസ്‌കരണ രംഗത്തെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞു മന്ത്രി ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com