സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത‍്യേക ക്ഷണിതാവായി വിഎസ് തുടരും; ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമെന്ന് എം.വി. ഗോവിന്ദൻ

ക്ഷണിതാവെന്ന നിലയിൽ വിഎസിനെ ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു
VS will continue as a special invitee in the CPM state committee
വി.എസ്. അച്യുതാനന്ദൻ
Updated on

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച‍്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽ‌കിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര‍്യം വ‍്യക്തമാക്കിയത്.

ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് ശേഷമെ പ്രത‍്യേക ക്ഷണിതാക്കളുടെ കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുയെന്നും അതിൽ വിഎസ് ഉറപ്പായും ഉണ്ടാവുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com