വിഎസിന്‍റെ സംസ്കാരം ബുധനാഴ്ച; തിരുവനന്തപുരത്തും, ആലപ്പുഴയിലും പൊതുദർശനം

തിങ്കളാഴ്ച വൈകിട്ടോടെ തന്നെ മൃതദേഹം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എകെജി സെന്‍ററിലേക്ക് മാറ്റും
vs achuthanandan cremation on wednesday
വി.എസ്. അച്യുതാനന്ദൻ

file image

Updated on

തിരുവനന്തപുരം: വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ തിങ്കളാഴ്ച വൈകിട്ട് 3.20 ഓടെ വിടപറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ടോടെ നടക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച വൈകിട്ടോടെ തന്നെ മൃതദേഹം ആശുപത്രിയിൽ നിന്നും തിരുവനന്തപുരം എകെജി സെന്‍ററിലേക്ക് മാറ്റും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെ വിഎസിന്‍റെ വീട്ടിൽ പൊതുദർശനത്തിന് വ‍യ്ക്കും. ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വച്ച ശേഷം ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോവും.

വൈകിട്ട് വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തിലാവും സംസ്കാരം. പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com