വിഎസിന്‍റെ ആരോഗ്യനില അതീവഗുരുതരം; വെന്‍റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബോര്‍ഡ്

ആവശ്യമെങ്കില്‍ മാത്രം ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തും
vs achuthanandan health condition remains critical medical board

വി.എസ്. അച്യുതാനന്ദൻ

file image

Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിഎസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഡോക്‌ടർമാർ അറിയിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 മുതൽ എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിഎസ്.

നിലവിൽ നൽകിവരുന്ന വെന്‍റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്‍റിബയോട്ടിക്ക് തുടങ്ങിയ ചികിത്സകൾ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ആവശ്യമെങ്കില്‍ മാത്രം ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

എസ്‌യുടി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നുള്ള 7 സ്‌പെഷലിസ്റ്റുകള്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘമാണ് സര്‍ക്കാരിന്‍റെ പ്രത്യേക നിര്‍ദേശം അനുസരിച്ച് എസ്‌യുടി ആശുപത്രിയില്‍ എത്തി വിഎസിനെ പരിശോധിച്ച് ചികിത്സ വിലയിരുത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com