വിഎസിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു; കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും

വിഎസ് മരുന്നുകളോടെ പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല
vs achuthanandan health remains critical
വി.എസ്. അച്യുതാനന്ദൻ

file image

Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ യോഗം അൽപ സമയത്തിനകം ചേരും.

അച്യുതാനന്ദന്‍റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോ​ഗത്തിൽ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ ആരോ​ഗ്യ സ്ഥിതി വിലയിരുത്തി, തുടർ ചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങളാവും യോഗം ചർച്ച ചെയ്യുക. ട

വിഎസ് മരുന്നുകളോടെ പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com