
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിഎസ്. വ്യാഴാഴ്ച പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിലാണ് വിഎസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഡോക്‌ടർമാർ അറിയിച്ചത്.
വിവിധ ജിവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തോടെയാണ് വിഎസിന്‍റെ ശ്വസനവും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നത്.
വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നീ സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.