വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തുടർച്ചയായി ഡയാലിസിസ് നടത്താന്‍ തീരുമാനം
vs achuthanandan responds to medicines new medical bulletin
വി.എസ്. അച്യുതാനന്ദൻ

file image

Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ മരുന്നുകളോട് പ്രതികരിക്കുന്നതായി അറിയിച്ച് ഡോക്റ്റർമാർ. വിഎസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നും വ്യാഴാഴ്ച (July 03) പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കുന്നുണ്ട്.

വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് വിഎസിന്‍റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡിന്‍റെ നിർദേശം. ഇതോടൊപ്പം രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകളും തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം, അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് 2 തവണ ഡയാലിസിസി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ജൂൺ 23 നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com