
വിഎസിന്‍റെ സംസ്കാരം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച പൊതുഅവധി
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ സംസ്കാരത്തോടനുബന്ധിച്ച് ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, പ്രഫഷണൽ കോളെജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.
ദേശീയ പാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്‍റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ എത്തും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴയിലെ പൊലീസ് ഗൗണ്ടിലും പൊതുദർശനമുണ്ടാവും. വൈകിട്ട് 3 മണിയോടെ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.