ആന എഴുന്നള്ളിപ്പ്; അടിയന്തര ചട്ട ഭേദഗതി വേണം: വി.എസ്. സുനിൽകുമാർ

ഈ പ്രതിസന്ധി ചെറുതായി കാണരുതെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും സുനിൽ കുമാർ പറഞ്ഞു
Elephant parade; Urgent rule amendment required: V.S. Sunilkumar
വി.എസ്. സുനിൽകുമാർ
Updated on

തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ അടിയന്തര ചട്ട ഭേദഗതി വേണമെന്ന് വി.എസ്. സുനിൽ കുമാർ. കോടതി വിധി നടപ്പാക്കിയാൽ പൂരം നടത്താൻ പറ്റാത്ത സാഹചര‍്യമുണ്ടാവും ഈ പ്രതിസന്ധി ചെറുതായി കാണരുതെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദേഹം പറഞ്ഞു. ആന എഴുന്നള്ളതാണ് തൃശൂർ പൂരം പോലെയുള്ള ലോകപ്രസിദ്ധ പൂരങ്ങളുടെ പ്രധാന ആകർഷണം.

എന്നാൽ നിലവിലെ കോടതിവിധി അനുസരിച്ച് തൃശൂർ പൂരത്തിന്‍റെ പ്രധാനപ്പെട്ട ഒരു ചടങ്ങുകളും ആനയെ എഴുന്നള്ളിച്ച് നടത്താൻ സാധിക്കില്ല. ലോക പ്രസിദ്ധ ആറാട്ടുപുഴ പൂരം ഉൾപ്പടെയുള്ള എല്ലാ ഉത്സവങ്ങളെയും ഈ ഒറ്റ വിധി ബാധിക്കും. ഇതു മൂലം ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങൾ നടത്താനാവാത്ത സാഹചര‍്യമാണുണ്ടായിരിക്കുന്നതെന്ന് സുനിൽ കുമാർ പറഞ്ഞു. നാട്ടാന പരിപാലന ചട്ടങ്ങളിൽ ആവശ‍്യമായ ഭേദഗതി നടത്താൻ അടിയന്തരമായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com