"തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ കലക്റ്ററുടെ പങ്ക് അന്വേഷിക്കണം": വി.എസ്. സുനിൽകുമാർ

പൂരം കലക്കൽ നടന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും സുനിൽകുമാർ പറഞ്ഞു
V.S. Sunil Kumar thrissur pooram issue response
വി.എസ്. സുനിൽകുമാർ
Updated on

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കലക്റ്ററുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. പൂരം കലക്കൽ നടന്നുവെന്ന നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും സുനിൽകുമാർ പറഞ്ഞു.

തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിൽ യോജിപ്പില്ലെന്നു പറഞ്ഞ സുനിൽകുമാർ യഥാർഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ‍്യപ്പെട്ടു.

കലക്റ്ററുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പിന് ശേഷം കലക്റ്റർ ഡപ‍്യൂട്ടേഷന് പോയത് സംശയകരമാണെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാരെ സർക്കാർ കണ്ടെത്തട്ടെയെന്നും റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത‍്യം തൃശൂരിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com