വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്: കോപ്പിയടിക്ക് പ്രതിഫലം 7 ലക്ഷം രൂപ; മുഖ്യ സൂത്രധാരനടക്കം 3 പേരെ തിരുവനന്തപുരത്ത് എത്തിച്ചു

കേസിൽ ഇതോടെ മൊത്തം 9 പേരാണ് അറസ്റ്റിൽ
വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്: കോപ്പിയടിക്ക് പ്രതിഫലം 7 ലക്ഷം രൂപ; മുഖ്യ സൂത്രധാരനടക്കം 3 പേരെ തിരുവനന്തപുരത്ത് എത്തിച്ചു

തി​രു​വ​ന​ന്ത​പു​രം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്കുള്ള റിക്രൂട്ട്മെന്‍റ് പ​രീ​ക്ഷ​യി​ൽ ആൾമാറാട്ടം നടത്തി ഹൈടെക്ക് കോപ്പിയടിച്ചതിനു പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. പ്രതിഫലം ഇത്തരത്തിൽ മുന്‍കൂറായി നൽകണമെന്നും ഉദ്യോഗാർത്ഥികൾ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ ചുരുളുകളഴിയുന്നത്.

മൊ​ബൈ​ൽ ഫോ​ണും ബ്ലൂ​ടൂ​ത്തും ഉ​പ​യോ​ഗി​ച്ച് കോപ്പിയടി നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരന്‍ ഉൾപ്പടെ 3 പേരെ കേരളത്തിലെത്തിച്ചു. പരീക്ഷാ തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്‍റ്, റിഷിപാൽ, ലാഖ്‌വീന്ദർ എന്നിവരാണ് ഹരിയാനയിൽ നിന്നും അറസ്റ്റിലായത്. ഋ​ഷി​പാ​ലി​നു വേ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി പ​രീ​ക്ഷ എ​ഴു​തി​യ​ത് അ​മി​ത്ത് എ​ന്ന​യാ​ളാ​യി​രു​ന്നു. ഇ​യാ​ളെ നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഹ​രി​യാ​ന​യി​ലെ ജി​ണ്ട് ജി​ല്ല​യി​ലെ ഗ്രാ​മ​ത്ത​ല​വ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ദീ​പ​ക്.

കൂടാതെ തട്ടിപ്പിനു പിന്നിൽ വന്‍ സംഘടനകളാണ് ഉള്ളതെന്നും പൊലീസിനു വ്യക്തമായി. കേസിൽ ഇതോടെ മൊത്തം 9 പേരാണ് അറസ്റ്റിലായത്. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതായിരുന്നു. വിനാമത്തിൽ വന്ന് വിമാനത്തിൽ തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവർ ആദ്യമായിട്ടല്ല ഇത്തരത്തിൽ കോപ്പിയടി നടത്തുന്നതെന്നും തെളിഞ്ഞു. സമാനമായ രീതിയിൽ മുന്‍പ് 3 തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാലൽ ഈ സംഭവങ്ങളിലെല്ലാം ഇവർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്‌സി പരീക്ഷയിലും ആൾമാറാട്ട കോപ്പിയടി നടത്തിയത്.

തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം എ​സ്ഐ ജി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​മാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്തു കൊ​ണ്ടു​വ​ന്ന​ത്. കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് സു​നി​ൽ​കു​മാ​ർ പ​രീ​ക്ഷാ​ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രു​ടെ പി​ടി​യി​ലാ​യ​ത്. ദേ​ഹ​ത്ത് മൊ​ബൈ​ൽ ക്യാ​മ​റ​യൊ​ളി​പ്പി​ച്ചാണ് ഇ‍യാൾ‌ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്ക്രീൻ റെക്കോഡർ വഴി ചോദ്യ പേപ്പറിന്‍റെ ഫോട്ടോ എടുത്തു പുറത്തേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. 79 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ ഉ​ത്ത​ര​മെ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ, ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണും ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ളും ദേ​ഹ​ത്ത് ബെ​ൽ​റ്റു​പ​യോ​ഗി​ച്ച് കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. കം​പ്യൂ​ട്ട​ർ, കാ​ൽ​ക്കു​ലേ​റ്റ​ർ, മൊ​ബൈ​ൽ ഫോ​ൺ, ഹെ​ഡ്ഫോ​ൺ, സ്മാ​ർ​ട്ട്‌​വാ​ച്ച് തു​ട​ങ്ങി പെ​ൻ​സി​ൽ ബോ​ക്സി​ന് വ​രെ നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്ന പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com