"വരാന്ത‍യിൽ പോലും കയറ്റരുത്"; ബിജു പ്രഭാകറിനെതിരേ കോൺഗ്രസ്

ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്നു പുറത്തുവരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണം.
biju prabhakar ias about kerala power cut
ബിജു പ്രഭാകർ

file image

Updated on

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാനും എഡിയുമായ ബിജു പ്രഭാകറിനെതിരേ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്നു പുറത്തുവരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണം. പദവിയില്‍ ഇരുന്നപ്പോഴുള്ള അഴിമതികള്‍ അന്വേഷിക്കുമെന്ന ഭയമാണ് ബിജു പ്രഭാകറിന്‍റെ കോണ്‍ഗ്രസ് പ്രേമത്തിനു പിന്നിൽ- സംഘടന പറയുന്നു.

പവര്‍ കട്ടില്ലാത്ത പത്തുവര്‍ഷമെന്ന സര്‍ക്കാരിന്‍റെ വാദം തെറ്റാണെന്ന് ബിജു പ്രഭാകര്‍ നേരത്തേ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായി മാറുകയും ചെയ്തിരുന്നു. "നാം നമ്മെ കൊള്ളയടിക്കുമ്പോള്‍' എന്ന സ്വന്തം പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിലാണ് ഇടതു സര്‍ക്കാരിന്‍റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകര്‍ പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com