''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്

മേയറാകാൻ 50 സ്ഥാനാർഥികളും യോഗ‍്യരാണെന്നും രാജേഷ് പറഞ്ഞു
V.V. Rajesh reacts after BJP announces him as the mayoral candidate in Thiruvananthapuram Corporation

വി.വി. രാജേഷ്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ‍്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി വി.വി. രാജേഷ് രംഗത്ത്. വ‍്യാഴാഴ്ച ഉച്ചയോടെയാണ് തീരുമാനമുണ്ടായതെന്നും സാധാരണക്കാരുടെ വിജയമാണിതെന്നും മേയറാകാൻ 50 സ്ഥാനാർഥികളും യോഗ‍്യരാണെന്നും രാജേഷ് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് പറഞ്ഞ വി.വി. രാജേഷ് ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിൽ മാത്രമെ ആരോഗ‍്യകരമായ മത്സരം ഉണ്ടാവുകയുള്ളൂവെന്ന് കൂട്ടിച്ചേർത്തു.

അതേസമയം, ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ‍്യാപിച്ച തീരുമാനം അപ്രതീക്ഷമായിട്ടെന്നായിരുന്നു ജി.എസ്. ആശാനാഥിന്‍റെ പ്രതികരണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ എസ്. സുരേഷാണ് ഇരുവരുടെയും സ്ഥാനാർഥിത്വം വാർത്താസമ്മേളനത്തിലൂടെ പ്രഖ‍്യാപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com