തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി

നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജേഷിനെ മേയർ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചത്
v.v. rajesh mayor candidate and g.s. ashanath deputy mayor candidate in thiruvananthapuram corporation

വി.വി. രാജേഷ്, ജി.എസ്. ആശാനാഥ്

Updated on

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന അധ‍്യക്ഷനുമായ വി.വി. രാജേഷിനെ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥി‍യായി ബിജെപി പ്രഖ‍്യാപിച്ചു.

നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജേഷിനെ മേയർ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചത്. അതേസമ‍യം, ജി.എസ്. ആശാനാഥിനെ ഡെപ‍്യൂട്ടി മേയറായി പാർട്ടി പ്രഖ‍്യാപിച്ചു.

നേരത്തെ മുൻ ഡിജിപി ആർ. ശ്രീലേഖ മേയറാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ശ്രീലേഖ മേയറാവുന്നതിനെ ഒരുവിഭാഗം നേതാക്കൾ എതിർപ്പ് അറിയിക്കുകയായിരുന്നു. ശ്രീലേഖയ്ക്ക് വിജയസാധ‍്യതയുള്ള നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്കതതായാണ് സൂചന.

അതേസമയം, സംസ്ഥാന ചരിത്രത്തിലാദ‍്യമായിട്ടായിരുന്നു ബിജെപി ഇടതുകോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകളിൽ വിജയിച്ച് ഇത്തവണ ഭരണം പിടിച്ചെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com