വി. വേണു ചീഫ് സെക്രട്ടറി, ഷെയ്ക് ദർവേഷ് സാഹിബ് പൊലീസ് മേധാവി

നിലവിൽ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയാണ് വേണു.
ഡോ.വി. വേണു, ഷെയ്ക് ദർവേഷ് സാഹിബ്
ഡോ.വി. വേണു, ഷെയ്ക് ദർവേഷ് സാഹിബ്

തിരുവനന്തപുരം: ഡോ. വി. വേണുവിനെ പുതിയ ചീഫ് സെക്രട്ടറിയായും ഷെയ്ക് ദർവേഷ് സാഹിബിനെ പൊലീസ് മേധാവിയായും നിയമിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

2024 ഓഗസ്റ്റ് 31 വരെയാണ് വേണുവിന് ചീഫ് സെക്രട്ടറിയായി തുടരാനാകുക. നിലവിൽ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയാണ് വേണു. വി.പി ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്‍റെ അധികച്ചുമതല, കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി മാനേജിങ് ഡയറക്റ്റർ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, എക്സൈസ് കമ്മിഷണർ, ഭക്ഷ- സിവിൽ സപ്ലൈസ് സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്. മലയാളത്തിൽ ഒപ്പിടുന്ന ഏക ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് വേണു. എംബിബിഎസ് നേടിയതിനു ശേഷമാണ് വേണും സിവിൽ സർവീസ് പരീക്ഷ പാസായത്.

നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് നിലയിൽ ഷെയ്ക് ദർവേഷ് സാഹിബ്. ഡിജിപി അനിൽകാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ജയിൽ മേധാവിയായ കെ. പത്മകുമാറിനെ മറി കടന്നാണ് ദർവേഷ് ദാസിഹ് പൊലീസ് മേധാവി സ്ഥാനത്തെത്തുന്നത്. 2024 ജൂലൈ 31 വരെയാണ് ഔദ്യോഗിക കാലാവധി.

ഹൈദരാബാദ് സ്വദേശിയായ ദർവേഷിന് 2016ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹ സേവനത്തിന് 2007ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. കൃഷി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്തിനു ശേഷം അഗ്രോണമിയിൽ ഡോക്റ്ററേറ്റും ഫിനാൻസിൽ എംബിഎയും നേടി. 1990 ബാച്ചിലെ ഐപിഎസ് ഓഫിസറാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com