
വടക്കഞ്ചേരി: ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സുനിൽദാസിനെ കൂടാതെ കൊല്ലങ്കോട് സ്വദേശി വിനു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയയിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുമൂർത്തി മംഗലം സ്വദേശി പ്രജോദ് കുമാറിൽ നിന്നുമാണ് പണം തട്ടിയത്. പ്രജോദ് കുമാറിൻ്റെ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്.