''കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു''; വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പെൺകുട്ടികളുടെ അമ്മ

സിബിഐ ഡയറക്ടർക്ക് കത്ത് നൽകി.
''കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു''; വാളയാർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പെൺകുട്ടികളുടെ അമ്മ
Updated on

പാലക്കാട്: വാളയാർ കേസിൽ അഡ്വ. കെ പി സതീശനെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യവുമായി പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി.

പ്രതികളുടെ നുണ പരിശോധന താന്‍ കോടതിയിൽ എതിർത്തു എന്നത് സത്യമായ കാര്യമലെന്നും കേസ് അട്ടിമറിക്കാന്‍ പ്രോസിക്യൂട്ടർ ശ്രമിക്കുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.

കേസിന്‍റെ ചുമതലകളിൽ നിന്നും കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസിൽ നിന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com