രാമനാരായൺ ഭയ്യർ
Kerala
വാളയാർ ആൾക്കൂട്ട കൊല; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കണമെന്നാണ് നിർദേശം
പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ്സെക്രട്ടറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം.
പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കണമെന്നാണ് നിർദേശം. സുഭാഷ് തീക്കാടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ.
അതേസമയം, കൊല്ലപ്പെട്ട രാം നാരായണന്‍റെ മൃതദേഹം സംസ്കാരം നടത്തി. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് ആൾക്കൂട്ടം അതിക്രൂരമായി ഛത്തീസ്ഗഡുകാരനായ രാം നാരായണനെ മർദിച്ച് കൊലപ്പെടുത്തിയത്. രാം നാരായണനെ മർദിച്ച സംഘത്തിൽ സ്ത്രീകൾക്കും പങ്കുണ്ട് എന്ന നിലപാടിലാണ് പൊലീസ്. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കെടുത്തിട്ടുണ്ട് എന്നാണ് പൊലീസിന്റെ നിഗമനം.

