വാളയാർ ആൾക്കൂട്ട കൊലപാതകം; രാംനാരായണിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ‍്യാപിച്ച് ഛത്തീസ്ഗഡ് സർക്കാർ

5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന് ലഭിക്കുക
Chhattisgarh government announces financial assistance to victim who died due to mob attack in walayar

രാംനാരായണൻ, കേസിലെ പ്രതികൾ

Updated on

ന‍്യൂഡൽ‌ഹി: വാളയാറിൽ ആൾക്കുട്ടത്തിന്‍റെ മർദനത്തിനിരയായി ജീവൻ നഷ്ടമായ രാംനാരായണന്‍റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു.

5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന് ലഭിക്കുക. രാംനാരായണിന്‍റെ കൊലപാതകത്തിൽ പ്രതികളായവർക്കതെിരേ കർശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സർക്കാർ ആവശ‍്യപ്പെട്ടു.

കേസിൽ നാലു പ്രതികൾ ബിജെപി അനുഭാവികളാണെന്നും നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും കഴിഞ്ഞ ദിവസം സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com