വടകരയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു; വിദ്യാർഥി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കുട്ടോത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മതിലാണ് തകർന്നു വീണത്
wall collapse in vadakara
വടകരയിൽ കനത്ത മഴയിൽ മതിൽ തകർന്നു വീണു

കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് കനത്ത മഴയിൽ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ നിന്ന് വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി റിഷാലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കുട്ടോത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മതിലാണ് തകർന്നു വീണത്. റിഷാൻ നടന്നു പോയതിന് നിമിഷങ്ങൾക്ക് ശേഷം മതിൽ വലിയ ശബ്ദത്തോടെ തകർന്നു വീഴുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com