waqf revised bill recognised by joint parliamentary committee
വഖഫ് നിയമഭേദഗതി ബിൽ റിപ്പോർട്ടിന് സംയുക്ത സഭാസമിതിയുടെ അംഗീകാരം

വഖഫ് നിയമഭേദഗതി ബിൽ റിപ്പോർട്ടിന് സംയുക്ത സഭാസമിതിയുടെ അംഗീകാരം

ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്‍ററി സമിതി യോഗത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്
Published on

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബിൽ റിപ്പോർട്ട് സംയുക്ത സഭാസമിതി അംഗീകരിച്ചു. പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് റിപ്പോർട്ടിന് അംഗീകാരം. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറുമെന്ന് വഖഫ് ഭേദഗതി ബില്‍ പരിശോധന സംയുക്ത സഭാസമിതി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ അറിയിച്ചു.ട

ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്‍ററി സമിതി യോഗത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ 14 ഭേദഗതികൾ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ ഭേദഗതി കൂടി ഉൾപ്പെടുത്തിയ ബില്ലാണ് ഇന്ന് അംഗീകരിച്ചത്.

665 പേജുള്ളതാണ് റിപ്പോർട്ട്. ഇത് കഴിഞ്ഞ രാത്രിയാണ് പ്രതിപക്ഷത്തിന് അനുവദിച്ചത്. ഇത്ര പേജുള്ള റിപ്പോർട്ട് എങ്ങനെയാണ് രാവിലെയാവുമ്പോഴേക്കും പഠിക്കാനാവുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. 16 പേർ റിപ്പോർട്ടിനെ പിന്തുണച്ചും 11 പേർ റിപ്പോർട്ടിനെ എതിർത്തുമാണ് വോട്ടു ചെയ്തത്.

logo
Metro Vaartha
www.metrovaartha.com