ഉയർന്ന തിര, കടലാക്രമണം, മഴ: 4 ജില്ലകളിൽ ജാഗ്രതാ നിർദേശം

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാണമെന്നും മുന്നറിയിപ്പ്.
ഉയർന്ന തിര, കടലാക്രമണം, മഴ: 4 ജില്ലകളിൽ ജാഗ്രതാ നിർദേശം
Updated on

തിരുവനന്തപുരം: വെള്ളിയാഴ്ച കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

അതേസമയം, കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ള സാഹചര്യത്തിൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാക്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com