A swarm of wasps attacked while walking along the road; 5 people injured
റോഡിലൂടെ നടന്ന് പോകുന്നതിനിടെ കടന്നൽ കൂട്ടം ആക്രമിച്ചു; 5 പേർക്ക് പരുക്ക്

റോഡിലൂടെ നടന്ന് പോകുന്നതിനിടെ കടന്നൽ കൂട്ടം ആക്രമിച്ചു; 5 പേർക്ക് പരുക്ക്

ഒരാളുടെ നില ഗുരുതരം
Published on

കുന്നംകുളം: കുന്നംകുളത്ത് റോഡിലൂടെ നടന്ന് പോകുന്നതിനിടെ കടന്നൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. നഗരസഭയിലെ പത്താംവാർഡിൽ ഫീൽഡ് നഗറിലാണ് സംഭവം. ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമപാലൻ, ഉൾപ്പടെ അഞ്ച് പേർക്കാണ് കടന്നൽകുത്തേറ്റത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ റോയിയെ കുന്നംങ്കുളം മലങ്കര ആശുപത്രി അത‍്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സ്വകാര‍്യ വ‍്യക്തിയുടെ പറമ്പിലാണ് കടന്നൽകൂട് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് റോഡിൽ നടക്കാനിറങ്ങിയതായിരുന്നു റോയ്. ഇതിനിടെയാണ് കടന്നൽ ആക്രമിച്ചത്. ചൊവാഴ്ച രാവിലെയാണ് മറ്റുള്ളവരെ ആക്രമിച്ചത്. വാർഡ് കൗൺസിലർമാർ അഗ്നിരക്ഷസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗവും പാമ്പ് സംരക്ഷകനുമായ രാജൻ പെരുമ്പിലാവ് സ്ഥലതെത്തുകയും പരിശോധന നടത്തുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com