
കൊച്ചി: കലൂരിലെ കോർപ്പറേഷൻ അറവുശാലയിലെ മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിൽ തീപിടുത്തമുണ്ടായതോടെ കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ മാലിന്യം നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.
ഇതോടെ പുഴുവരിക്കുന്ന അറവുശാല മാലിന്യങ്ങൾ കടയുടെ പിറകിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യം പുറത്തുകാണാതിരിക്കാൻ പടുതകൊണ്ട് മൂടിയിരിക്കുന്ന നിലയിലാണ്. സമീപത്തെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ടിട്ടുണ്ടെങ്കിലും പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിൽ.