ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങളുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം
ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങളുമായി പോയ ലോറി തടഞ്ഞു; പ്രതിഷേധം
Updated on

കൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങളുമായി പോയ കൊച്ചി കോർപ്പറേഷന്‍റെ ലോറി തൃക്കാക്കര നഗരസഭ തടഞ്ഞു. തൃക്കാക്കര നഗരസഭാധ്യക്ഷ ചെയർപേഴ്സൺ അജിത തങ്കപ്പെന്‍റെ നേതൃത്വത്തിൽ ചെമ്പുമുക്കിൽ വെച്ചാണ് ലോറി തടഞ്ഞത്.

തൃക്കാക്കരയിലെ ജൈവമാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നില്ലെന്നും, ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്നും ആരോപിച്ചാണ് പ്രതിഷേധം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികൾ തടഞ്ഞുള്ള സമരമെന്ന് അജിത തങ്കപ്പൻ പ്രതികരിച്ചു. കൊച്ചി കോർപ്പറേഷനെതിരെ കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com