വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ല്‍ഡി ക്ല​ര്‍ക്ക് : അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

റാ​ങ്ക് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യ​മാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ല്‍ഡി ക്ല​ര്‍ക്ക് : അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ലെ എ​ല്‍ഡി ക്ല​ര്‍ക്ക് നി​യ​മ​ന​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്ന് വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ​തി​നേ​ക്കാ​ള്‍ അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശ​രി​വ​ച്ചു. റാ​ങ്ക് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യ​മാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​യ​ര്‍ന്ന യോ​ഗ്യ​ത​യു​ള്ള​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ന​ല്‍കി​യ അ​പ്പീ​ല്‍ തീ​ര്‍പ്പാ​ക്കി​യാ​ണ് ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ന്‍, ജ​സ്റ്റി​സ് സി. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജ്ഞാ​പ​നം വ​ന്ന 2012 മു​ത​ല്‍ കോ​ട​തി ക​യ​റു​ന്ന കേ​സി​നാ​ണി​പ്പോ​ള്‍ തീ​ര്‍പ്പാ​യി​രി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​വും എ​ല്‍ബി​എ​സ്/ ഐ​എ​ച്ച്ആ​ര്‍ഡി അ​ല്ലെ​ങ്കി​ല്‍ ത​ത്തു​ല്യ സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഡേ​റ്റാ എ​ന്‍ട്രി ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ടോ മേ​ഷ​നി​ല്‍ മൂ​ന്നു മാ​സ​ത്തി​ല്‍ കു​റ​യാ​ത്ത സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സും ആ​യി​രു​ന്നു യോ​ഗ്യ​ത​യാ​യി വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ല്‍ഡി ക്ല​ര്‍ക്ക് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​യെ ചൊ​ല്ലി​യാ​യി​രു​ന്നു വ്യ​വ​ഹാ​രം മു​ഴു​വ​ന്‍. എ​ന്നാ​ല്‍ ഉ​യ​ര്‍ന്ന യോ​ഗ്യ​ത പ​രി​ഗ​ണി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് അ​ത്ത​രം ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള​വ​രെ​യേ പ​രി​ഗ​ണി​ക്കാ​നാ​കൂ എ​ന്ന പി​എ​സ്‌​സി നി​ല​പാ​ട് അം​ഗീ​ക​രി​ച്ച് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് നേ​ര​ത്തെ ഈ ​ഹ​ര്‍ജി​ക​ള്‍ തീ​ര്‍പ്പാ​ക്കി. തു​ട​ര്‍ന്നാ​ണ് 2022ല്‍ ​പ​രീ​ക്ഷ ന​ട​ന്ന​ത്. എ​ന്നാ​ല്‍ റാ​ങ്ക് പ​ട്ടി​ക വ​ന്ന​പ്പോ​ള്‍ അ​ധി​ക യോ​ഗ്യ​ത​യു​ള്ള​വ​രും ഉ​ള്‍പ്പെ​ട്ടു. ഇ​തി​നെ​തി​രെ ന​ല്‍കി​യ ഹ​ര്‍ജി​യി​ല്‍ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്ന യോ​ഗ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ സിം​ഗി​ള്‍ ബെ​ഞ്ച് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 30ന് ​ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രാ​യാ​യി​രു​ന്നു അ​പ്പീ​ല്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com