നദികളില്‍ അപകടകരമായി ജലനിരപ്പ് ഉയരുന്നു; മണിമല, അച്ചന്‍കോവില്‍ നദീതീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം

മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
water level dangerously high; Manimala and Achankovil riverside residents alert

ജാഗ്രത !!: നദികളില്‍ അപകടകരമായി ജലനിരപ്പ് ഉയരുന്നു; ഓറഞ്ച്, യെലോ അലര്‍ട്ടുകൾ

Updated on

കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന്‍ കോവില്‍ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശം. നദികളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മണിമല നദിയിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്ര ജലകമ്മീഷന്‍റെ (CWC) കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്‍റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷന്‍ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്.

അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com