
തിരുവനന്തപുരം: 2 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ നാലു ഷട്ടറുകള്‍ 30 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
പേപ്പാറ ഡാമിന്‍റെ ഷട്ടറുകളും ഉയർത്തി. നിലവിൽ ആകെ 10 സെന്‍റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ അത് 70 സെന്‍റീമീറ്റർ കൂടി വർധിപ്പിച്ച് ആകെ 80 സെന്‍റീമീറ്റർ ആയി ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു .
കൂടാതെ പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തി. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.