കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് 4 പേര്‍ക്ക് പരുക്ക്

തിയേറ്ററിന്‍റെ ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് റൂഫിന് മുകളിലായാണ് വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നത്
water tank in the theater collapsed and 4 people were injured
കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് 4 പേര്‍ക്ക് പരുക്ക്
Updated on

കണ്ണൂർ: സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് 4 പേർക്ക് പരുക്ക്. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം.

തിയേറ്ററിന്‍റെ ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് റൂഫിന് മുകളിലായി വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ റൂഫും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. വാട്ടര്‍ ടാങ്ക് പൊട്ടി മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്‍റു കട്ടകളും സീലിങ്ങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരുക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായ പരുക്കുണ്ട്. അപകടത്തെ തുടര്‍ന്ന് തിയേറ്ററിലെത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു. പരുക്കേറ്റയാളുകളെ തിയേറ്ററുമായി ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കുന്നില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com