വയനാട് പുനരധിവാസം: 529.50 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ

മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
wayanad rehabilitation: central government approves loan of Rs 529.50 crore
വയനാട് പുനരധിവാസം: 529.50 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ
Updated on

ഡൽഹി: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം.

മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ടൗൺ ഷിപ്പ് അടക്കം 16 പദ്ധതികൾക്കാണ് വായ്പ അനുവദിച്ചത്. 50 വർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതി.

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന നിമിഷം പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് വൃത്തങ്ങളുടെ പ്രതികരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com