എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

അപ്പച്ചനെ സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനത്തിന് പിന്നാലെ നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു
wayanad congress crisis dcc president resigns

എൻ.ഡി. അപ്പച്ചൻ

Updated on

വയനാട്: മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഗ്രൂപ്പ് പോരുകൾ അതിരുവിടുകയും നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി. അപ്പച്ചനെ സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനത്തിന് പിന്നാലെ നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.

ഡിസിസി ഭാരവാഹിയുടെയും പ്രാദേശിക നേതാക്കളുടെ ആത്മഹത്യ എന്നിവയടക്കമുള്ള വിഷയങ്ങളാൽ വയനാട് കോൺഗ്രസ് ചോദ്യമുനയിലായിരുന്നു. ഇത് സംഘടനാ തലത്തിൽ ഭിന്നതകൾക്ക് കാരണമായി. പ്രിയങ്ക ഗാന്ധിയുടെ സന്ദർശന വേളയിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തതും എൻ.എം. വിജയന്‍റെ മരുമകളുടെ ആത്മഹത്യാ ശ്രമവുമെല്ലാം ഹൈക്കമാൻഡിൽ അടക്കം അതൃപ്തിക്ക് കാരണമായി. ഇതിനു പിന്നാലെയാണ് ൻ.ഡി. അപ്പച്ചന്‍റെ രാജി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com