ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ചു
Wayanad Deputy Collector suspended

ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

file image

Updated on

വയനാട്: വയനാട് നൂൽപ്പുഴ വില്ലേജിൽ ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ ഡെപ്യൂട്ടി കലക്റ്റർ സി. ഗീതയ്ക്ക് സസ്പെൻഷൻ. നൂൽപ്പുഴ സ്വദേശി കെ.ജെ. ദേവസ്യ റവന്യു മന്ത്രിക്കു നൽകിയ പരാതിയിലാണ് നടപടി.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കിയ സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ചു. പരാതിക്കാരന് അനുകൂലമായ കോടതി വിധിയുണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കലക്റ്റർ മനപൂർവം കാലതാമസം വരുത്തി, കൈക്കൂലി ആവശ്യപ്പെട്ടു എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി.

ഡെപ്യൂട്ടി കലക്റ്ററിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി റവന്യൂവകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com