വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം; ദിവസം 300 രൂപ വീതം ഒരു മാസം, ക്യാംപിലുള്ളവർക്ക് 10,000 രൂപ

ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ആനുകൂല്യം ലഭ്യമാവുക
wayanad disaster government announced emergency financial assistance
വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
Updated on

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവനോപാധി നഷ്ടമായ കുടുംബത്തിലെ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതവും നൽകും. ഇപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് 3 പേർക്ക് ധനസഹായം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com