വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

നഷ്ടപരിഹാരത്തുകയിൽ തർ‌ക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉടമകളോട് വ്യക്തമാക്കി.
Wayanad disaster: high court nod to take over estate for rehabilitation project
വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Updated on

കൊച്ചി: വയനാട്ടിലെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഹാരിസൺസ്, എൽസ്റ്റൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ നീക്കമാരംഭിച്ചിരുന്നു. ഇതിനെതിരേ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം.

ഭൂമി അളക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും എസ്റ്റേറ്റ് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. നഷ്ടപരിഹാരത്തുകയിൽ തർ‌ക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉടമകളോട് വ്യക്തമാക്കി.

ഹാരിസൺസ് മലയാളം പ്ലാന്‍റേഷൻസ് നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഏക്കർ ഭൂമിയും കൽപ്പറ്റ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ ബൈപ്പാസിനോട് ചേർന്ന പുൽപ്പാറ ഡിവിഷനിലെ 78.73 ഏക്കർ ഭൂമിയുമാണ് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഏറ്റെടുക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com