വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതി

വീടുകൾ നിർമിക്കാനുള്ള ടൗൺഷിപ്പിന്‍റെ കാര‍്യവും സ്ഥലമേറ്റെടുക്കലിന്‍റെ കാര‍്യവും യോഗത്തിൽ ചർച്ചയായി
Wayanad disaster: Special committee to oversee rehabilitation project
വയനാട് ദുരന്തം: പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതി
Updated on

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽ നോട്ടത്തിനായി പ്രത‍്യേക സമിതിയെ നിയോഗിക്കാൻ തിരുമാനം. ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തിരുമാനമുണ്ടായത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തിൽ രേഖ അവതരിപ്പിച്ചത്. വീടുകൾ നിർമിക്കാനുള്ള ടൗൺഷിപ്പിന്‍റെ കാര‍്യവും സ്ഥലമേറ്റെടുക്കലിന്‍റെ കാര‍്യവും യോഗത്തിൽ ചർച്ചയായി. വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വലിയ വിമർശനം ഉയർന്നിരുന്നു. ഗുണഭോക്താക്കളുടെ പട്ടിക കൃത‍്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ‍്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. മാനന്തവാടി സബ് കലക്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പട്ടികയിൽ പിഴവുണ്ടെന്നും ദുരന്തബാധിതരെ വേർതിരിച്ച് പുനരധിവാസം അംഗീകരിക്കില്ലെന്നും ദുരന്തബാധിതർ ആവശ‍്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com