വയനാട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വില
wayanad strike
wayanad strike

കല്‍പ്പറ്റ: ചൊവ്വാഴ്‌ച വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കാര്‍ഷിക സംഘടന. ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ട്രാക്റ്റർ ഡ്രൈവറും കർഷകനുമായ പടമല അജീഷ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കാർഷിക സംഘടനകൾ ഇന്ന് ചേർന്ന് യോഗത്തിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഹര്‍ത്താൽ നടക്കുക.

നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ സംഘടനയിലെ ആരും ഉണ്ടാവില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷക്കാലമായി വിവിധ കാർഷിക സംഘടനകൾ ചേർന്ന് പ്രതിഷേധവും സമരവും നടത്തുന്നുണ്ടെങ്കിലും സർക്കാർ മുഖം തിരിക്കുന്ന പ്രവണതയാണ് ഉണ്ടായതെന്നും സംഘടനകള്‍ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com