സുപ്രീംകോടതിയുടെ താക്കീതിനു പിന്നാലെ വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമന ഉത്തരവിറക്കി പ്രിൻസിപ്പൽ സെക്രട്ടറി

കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്
Suprime court
Suprime court
Updated on

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്. സുപ്രീംകോടതിയുടെ താക്കീതിനു പിന്നാലെയാണ് നടപടി. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും.

കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരേ കടുത്ത നടപടിയുണ്ടാവുമെന്ന് സുപ്രീംകോടതി താക്കീത് നൽകിയിരുന്നു. പത്താം തീയതിക്കുള്ളിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർ‌ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് മനഃപൂർവ്വം നടപ്പാക്കിയില്ലെന്ന ആരോപണത്തിൽ സുപ്രീംകോടതി റാണി ജോർജിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

അവിനാശ് പി, റാലി പി.ആർ, ജോൺസൺ ഇ.വി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്കൂൾ മലയാളം അധ്യാപികമാരായി നിയമിക്കാൻ സുപ്രീംകോടതി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നിർദേശിച്ചിരുന്നു. 2011 ലെ പിഎസ്സി ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളിൽ നടത്താനായിരുന്നു ഉത്തരവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com