നെഞ്ച് തകർന്ന് വയനാട്; മരണ സംഖ്യ 277 ആയി, 240 പേരെ കാണാനില്ല

15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും
wayanad landslide 277 death reported
വയനാട്ടിൽ മരണ സംഖ്യ 277 ആയി
Updated on

മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ 277 ആ‍യി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 240 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. രക്ഷാപ്രവർത്തനത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് കൂടുതൽ യന്ത്രങ്ങളുപയോഗിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്. രാവിലെ ചാലിയാറിൽ തെരച്ചിൽ ആരംഭിച്ചു.

15 മണ്ണുമാന്തി യന്ത്രങ്ങൾ ഇന്നലെ രാത്രി മുണ്ടക്കൈയിൽ എത്തിച്ചു. കൂടുതൽ കട്ടിങ് മെഷീനുകളും ആംബുലൻസുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം ഇന്ന് പ്രവർത്തനക്ഷമമാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com