വയനാട്ടിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മലവെള്ളപ്പാച്ചിൽ

wayanad landslide death toll reaches 238 latest update
വയനാട്ടിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മലവെള്ളപ്പാച്ചിൽ
Updated on

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251 ആയി ഉയർന്നു, സംഖ്യ ഇനിയും ഉയർന്നേക്കും. മേപ്പടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങൾ. പോത്തുക്കല്ലിൽ ചാലിയാറിൽ കണ്ടെടുത്തത് 46 മൃതദേഹങ്ങൾ. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

അതേസമയം, രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുണ്ടക്കൈ പുഴയിൽ കനത്ത കുത്തൊഴുക്ക് മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. സൈന്യം ഇന്നലെ ഉണ്ടാക്കിയ നടപ്പാലം പുഴയിൽ മുങ്ങി. താൽക്കാലികമായി നിർത്തിവച്ച ബെയ്‌ലി പാലത്തിന്‍റെ നിർമാണം വീണ്ടും ആരംഭിച്ചു.

നേരത്തെ നിര്‍ത്താതെ പെയ്യുന്ന പെരുമഴ മൂലം ചൂരൽ മലയിൽ കണ്ണാടിപ്പുഴയിലും കനത്ത മലവെള്ളപ്പാച്ചിൽ രക്ഷാപ്രവർത്തനത്തിന് പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകിയത്. അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരുന്നു. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com