വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്കുളള ധനസഹായം മുടങ്ങിയിട്ട് നാല് മാസം

അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയും എന്ന് റവന്യൂ മന്ത്രി കെ. രാജന്‍റെ മറുപടി.
wayanad landslide: four months since financial assistance to disaster victims was stopped

വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതർക്കുളള ധനസഹായം മുടങ്ങിയിട്ട് നാല് മാസം

File
Updated on

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുളള ധനസഹായം മുടങ്ങിയിട്ട് മാസങ്ങൾ. സർക്കാർ പ്രഖ്യാപിച്ചിരുന്ന 300 രൂപ കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. ദുരന്തത്തിൽ ഉൾപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ട് പേർക്കാണ് സർക്കാർ 300 രൂപ ധസഹായം നൽകി വന്നിരുന്നത്.

ആദ്യം മൂന്ന് മാസം നൽകിയിരുന്ന സഹായം തുടർന്നും നൽകണമെന്ന ആവശ്യം ഉയർന്നതോടെയാണ് അത് ഒൻപത് മാസത്തേക്ക് നീട്ടാൻ തീരുമാനമാവുകയും ഉത്തരവ് പുറത്തിറങ്ങിയതും.

എന്നാൽ സഹായം മുടങ്ങിയ വിവരം നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും പണം മുടങ്ങിയാൽ അത് നൽകാനുള്ള അധികാരം നിയമപ്രകാരം കെഎസ്‌ഡി‌എംഎയ്ക്ക് ഉണ്ടെന്നായിരുന്നും സർക്കാരിന്‍റെ നിലപാട്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയും എന്ന് റവന്യൂ മന്ത്രി കെ. രാജന്‍റെ മറുപടി പറഞ്ഞത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com