തന്‍റെ കുഞ്ഞിനൊപ്പം മറ്റൊരു കുഞ്ഞിനെ കൂടി അവധി തീരും വരെ നോക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥ; വയനാട്ടിലേക്ക് നീളുന്ന സഹായ ഹസ്തങ്ങൾ

6 മാസത്തിൽ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുട്ടികളെ തന്‍റെ ലീവ് തീരും വരെ നേക്കാമെന്നാണ് രശ്മി പറഞ്ഞത്
wayanad landslide police officer says look one more child to her maternity leave
വയനാട് ദുരന്തത്തിൽ അമ്മ നഷ്ടമായ ഒരു കുഞ്ഞിനെ തന്‍റെ കുഞ്ഞിനൊപ്പം അവധി തീരും വരെ നോക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥ
Updated on

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വിവിധ മേഖലകളിൽ നിന്നും നിരവധി സഹായ ഹസ്തങ്ങളാണ് ഉയരുന്നത്. കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയനിലെ രശ്മിയുടെ വാക്കുകളാണ് ഇപ്പോൾ വയറലാവുന്നത്. 6 മാസത്തിൽ താഴെ പ്രായമുള്ള അമ്മയില്ലാത്ത കുട്ടികളെ തന്‍റെ ലീവ് തീരും വരെ നേക്കാമെന്നാണ് രശ്മി പറഞ്ഞത്. നിലവിൽ രശ്മി പ്രസവാവധിയിലാണ്.

''പ്രളയത്തിലകപ്പെട്ടുപ്പോയി ഒറ്റദിവസംകൊണ്ട് അനാഥരായി പോയ ആൾക്കാരെ കുറിച്ച് ആലോചിച്ചപ്പോൾ എന്‍റെ കുഞ്ഞിന്‍റെ പ്രായത്തിലുള്ള കുഞ്ഞുമക്കൾ എങ്ങനെ ഈ അവശ്തയെ തരണം ചെയ്യുമെന്നോർത്ത് സങ്കടം തോന്നി. എനിക്ക് എന്താണ് ചെയ്യാനാവുക, എന്‍റെ കുഞ്ഞിന്‍റെ കൂടെ അവനെയും ഞാൻ പൊന്നുപോലെ നോക്കും. ഒരു കുറവും വരുത്താതെ തന്നെ''- രശ്മി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com