മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചിൽ ദൗത്യം അഞ്ചാംദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു. വിവിധ സംഘങ്ങളായി തെരിഞ്ഞാണ് തെരച്ചിൽ. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരമുണ്ടാവും.
മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമഗ്രികളുമായാണ് രക്ഷാപ്രവർത്തകർ സ്ഥലത്തേക്കെത്തുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ 210 പേർ മരിച്ചതായാണ് നിലവിലെ സർക്കാർ കണക്ക്. എന്നാൽ, 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. 342 പേർ മരിച്ചെന്നാണ് നിലവിൽ പുറത്തു വരുന്ന കണക്ക്. മരണസംഖ്യ ഇനിയും ഉയരും. മുന്നൂറിലധികം പേരെ ഇനി കണ്ടെത്താനുമുണ്ട്. 146 മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്.