ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അതീവ ഗുരുതരാവസ്ഥയിൽ, പ്രാര്‍ഥനയോടെ നാട്

ജെൻസണനായി ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്
wayanad landslide survivor sruthi and fiance injured in a car accident
വയനാട് ദുരന്തത്തിന്‍റെ ഇര ശ്രുതിയുടെ പ്രതിശ്രുത വരന്‍ അതീവ ഗുരുതരാവസ്ഥയിൽ, പ്രാര്‍ഥനയോടെ നാട്
Updated on

കൽപ്പറ്റ: വയനാട്ടിലെ ഉരുൾ പൊട്ടലിൽ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. ജെൻസണനായി ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നൽകുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരുക്കേറ്റത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുൻപായിരുന്നു ശ്രുതിയുടേയും ജെൻസണിന്‍റേയും വിവാഹ നിശ്ചയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com