ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്; സംഘർഷം

ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്
wayanad landslide survivors protest against delay in rehabilitation
ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്; സംഘർഷം
Updated on

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറി.

പുനരധിവാസം വൈകുന്നതിനൊപ്പം 5 സെന്‍റ് ഭൂമി മാത്രം നൽകുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധത്തിലാണ്. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. ഇത് പൊലീസ് തടഞ്ഞതോടെയാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് കടന്നത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com